വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ 2028 ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമെന്ന് സിഡ്‌നി ആര്‍ച്ചുബിഷപ് അന്തോണി ഫിഷര്‍ അറിയിച്ചു. ഇന്റര്‍നാഷനല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ അധ്യക്ഷതവഹിക്കാന്‍ വേണ്ടിയാണ് പാപ്പ ഓസ്‌ട്രേലിയായില്‍ എത്തുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്‍ബാനീസ് നേരത്തെ തന്നെ മാര്‍പാപ്പയെ ഓസ്‌ട്രേലിയായിലേക്ക് ക്ഷണിച്ചിരുന്നു. പാപ്പയുടെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ ക്ഷണം.
ഓസ്‌ട്രേലിയായില്‍ ആദ്യമായി അന്താരാഷ്ട്രദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നതിന്റെ 100 ാം വാര്‍ഷികം കൂടിയാണ് 2028. 1928 മെല്‍ബണിലാണ് ആദ്യമായി ഓസ്‌ട്രേലിയായില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത്.
1973ല്‍ മെല്‍ബണ്‍ ക്വാഡ്രെനിയല്‍ പരിപാടിക്കും ആതിഥേയത്വം വഹിച്ചു. ആ കോണ്‍ഗ്രസില്‍ രണ്ട് വിശുദ്ധന്മാര്‍ പങ്കെടുത്തു ഇപ്പോഴത്തെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന കര്‍ദ്ദിനാള്‍ കരോള്‍ വൊയ്റ്റീവയും കൊല്‍ക്കത്തയിലെ സെന്റ് തെരേസ എന്ന മദര്‍ തെരേസയും