വത്തിക്കാന്‍ സിറ്റി: മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വൃദ്ധജനത്തിനുമായുള്ള ആറാം ആഗോളദിനത്തിന്റെ വിഷയം പ്രസിദ്ധീകരിച്ചു. ഞാന്‍ നിന്നെ മറക്കുകയില്ല എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഏശയ്യാ പ്രവാചകന്റെ പുസ്തകം 49 ാം അധ്യായം പതിനഞ്ചാം വാക്യമാണ് ഇത്. വാര്‍ദ്ധക്യത്തിന്റെ ദുര്‍ബലതയില്‍ പോലും ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ല എന്നാണ് ഈ വിഷയം എടുത്തുപറയുന്നത്..
2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇങ്ങനെയൊരു ദിനം സഭയില്‍ ഉദ്ഘാടനം ചെയ്തത്. വയോജനങ്ങളുമായുള്ള സഭയുടെ അടുപ്പം ഊട്ടിയുറപ്പിക്കുന്നതിനും കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനുമാണ് സഭയില്‍ ഈ ദിനം ആചരിക്കുന്നത്.