സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുതിയ കുരിശിന്റെ വഴി അനാച്ഛാദനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നാനൂറാം വാര്‍ഷികം പ്രമാണിച്ചാണ് പുതിയ കുരിശിന്റെ വഴി ഉദ്ഘാടനം ചെയ്തത്. സ്വിസ് ചിത്രകാരന്‍ മാനുവല്‍ ഡ്യൂറാണ് പുതിയ കുരിശിന്റെ വഴിയുടെ ഓയില്‍ പെയിന്റുഗുകള്‍ വരച്ചിരിക്കുന്നത്. 51 ഇഞ്ചാണ് ഓരോ ചിത്രങ്ങളുടെയും അളവ്.
2023 ഡിസംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര മത്സരത്തിന് ശേഷം 80 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആയിരത്തിലധികം സമര്‍പ്പിക്കലുകളില്‍ നിന്നാണ് 36 കാരനായ ഡ്യൂറിന്റെ നിര്‍ദ്ദേശം തിരഞ്ഞെടുത്തത്. കലാചരിത്രകാരന്മാരുടെയും ആരാധനാക്രമക്കാരുടെയും വത്തിക്കാന്‍ കമ്മീഷനാണ് ഇതിന് അംഗീകാരം നല്കിയത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നാലൂനൂറ്റാണ്ടുകള്‍ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുതുതായി സ്ഥാപിച്ച കുരിശിന്റെ വഴി ക്രിസ്തുവിന്റെ പീഡാനുഭവയാത്രകളെ പുതുതായി ധ്യാനിക്കാന്‍ കൂടിയുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.