Friday, February 27, 2026
spot_img
More

    വിശ്വാസത്തിന്റെ പ്രധാനപ്രശ്‌നം ദൈവത്തെ അന്വേഷിക്കുക എന്നതാണ്: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: വിശ്വാസത്തിന്റെ പ്രധാനപ്രശ്‌നം ദൈവത്തില്‍ വിശ്വസിക്കുക എന്നതോ വിശ്വസിക്കാതിരിക്കുക എന്നതോ അല്ല മറിച്ച് അവനെ അന്വേഷിക്കുക എന്നതാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് ദൈവത്തെ സ്‌നേഹിക്കുന്ന നിരീശ്വരവാദിയായ തെക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് വിശുദ്ധ പത്രോസിന്റെ ചത്വരം എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ ഉത്തരം നല്കുകയായിരുന്നു പാപ്പ. ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ ഹൃദയപൂര്‍വ്വം തേടുകയും ചെയ്യുന്ന ഒരാള്‍ക്കും നിരീശ്വരവാദിയായിരിക്കാന്‍ സാധിക്കില്ല. തന്നെ തേടുന്ന ഹൃദയത്തിന് മുന്നില്‍ തന്നെതന്നെ വെളിവാക്കുന്നവാണ് ദൈവം. അതുകൊണ്ടുതന്നെ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന രീതിയിലുള്ള വിഭജനത്തെക്കാള്‍ ദൈവത്തെ തേടുന്നവരും ദൈവത്തെ തേടാത്തവരും എന്ന വിഭജനമാണ് ഒരു പക്ഷേ കൂടുതല്‍ ശരിയായിട്ടുള്ളത് നാമെല്ലാവരും സ്‌നേഹത്തിനായി ദാഹിക്കുന്നവരും ദൈവത്തെ തേടുന്നവരുമാണെന്നും ഇവിടെയാണ് നമ്മുടെ ജീവിതത്തിന്റെ അന്തസും മനോഹാരിതയും അടങ്ങിയിരിക്കുന്നതെന്നും പാപ്പ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!