Wednesday, March 11, 2026
spot_img
More

    സര്‍ക്കാര്‍ മദ്യനയത്തിനെതിരെ മെത്രാന്മാര്‍

    സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും കൊച്ചി മെത്രാന്‍ ബിഷപ് ഡോ ആന്റണി കാട്ടിപ്പറമ്പിലും.സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളുംവിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇതു നാടിന് ഭീഷണിയാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.
    ബാറുകള്‍ 29ല്‍ നിന്ന് 1016 ആയി. കള്ളുഷാപ്പുകള്‍ 5171 ആയി. ബെവ്‌കോകണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാനൂറിധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വര്‍ധിപ്പിച്ചതും മദ്യത്തിന് പേരിടാന്‍ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. ചോദിക്കുന്നവര്‍ക്കെല്ലാം മദ്യശാലകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതു തിരുത്തണം. മാര്‍ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.

    സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുതുതായി ഉത്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന മദ്യത്തിന് പേരിടല്‍ മത്സരവും മറ്റും കോടതി ഇടപെട്ട് തടയേണ്ടിവന്നത് അപഹാസ്യമാണ്. ബാറിന്റെ സമയമാറ്റവും രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കിയത് അങ്ങേയറ്റം അപലപനീയമാണ്. സമൂഹത്തിന്റെ സുസ്ഥിതിയെത്തന്നെ ബാധിക്കുന്നതും കുടുംബങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രസ്തുത തീരുമാനം പുന:പരിശോധിക്കണം ബിഷപ് ഡോ ആ്ന്റണി കാട്ടിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

    മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി കെസിബിസിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!