ലെബനോന്: സൗത്തേണ്‍ ലെബനോനിലെ ക്വാലയാ ഗ്രാമത്തില്‍ മാരോനൈറ്റ് കത്തോലിക്കാ പുരോഹിതന് പിയെറി എല്‍ രാഹി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മാര്‍ച്ച് ഒമ്പതാം തീയതിയാണ് വൈദികന് കൊല്ലപ്പെട്ടത്. മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു.
ഷെല്ലാക്രമണം നടന്ന സ്ഥലത്ത് പരിക്കേറ്റവരെ സഹായിച്ചുകൊണ്ടിരുന്ന സമയത്താണ് മറ്റൊരു ഷെല്ലാക്രമണം ഉണ്ടായതും വൈദികന് കൊല്ലപ്പെട്ടതും. ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അമിതമായരക്തപ്രവാഹം മൂലം ജീവന് നഷ്ടപ്പെടുകയായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ഇടവകവിട്ടുപോകാതെ ഇടവകക്കാര്‍ക്കൊപ്പം ജീവിക്കുകയായിരുന്നു അദ്ദേഹം.
ലെയോ മാര്‍പാപ്പ വൈദികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.