ക്വിറ്റോ: അള്‍ത്താരബാലന്മാരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ രണ്ടുവൈദികര്‍ മുങ്ങി മരിച്ചു. ഇക്വഡോറിലെ ക്വിറ്റോ കടലില്‍ മുങ്ങിത്താഴുന്ന അള്‍ത്താരബാലന്മാരെ രക്ഷിക്കുന്നതിനിടയിലാണ് ഫാ. അല്‍ഫോന്‍സോയും ഫാ. പെദ്രോ അന്‍സോട്ടെഗുയിയും മരണമടഞ്ഞത്. നോമ്പുകാലത്ത് അള്‍ത്താരശുശ്രൂഷകര്‍ക്കുവേണ്ടി ധ്യാനം നയിക്കുകയായിരുന്നു വൈദികര്‍. മാര്‍ച്ച് 13 വെള്ളിയാഴ്ചയാണ് സംഭവം. ഡൗള്‍ രൂപതാംഗമാണ് ഫാ. അല്‍ഫോന്‍സോ. സാന്‍ ജാസിന്റോ രൂപതാംഗമാണ് ഫാ. പെദ്രോ. വൈദികരുടെ സംസ്‌കാരശുശ്രൂഷയില്‍ ഇക്വഡോര്‍ പ്രസിഡന്റിന്റെ അമ്മയും ഭാര്യയും പങ്കെടുത്തു.
സ്‌നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ച വൈദികരായിരുന്നു ഇവരെന്ന് സംസ്‌കാരശുശ്രൂഷയില്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ലൂയിസ് കാബ്രെറ അനുസ്മരിച്ചു.