രാമപുരം: സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആരംഭിച്ചു. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 16 ന്. അന്നേ ദിവസം രാവിലെ 5.15 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 11 ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 12 ന് പ്രദക്ഷിണം.
1891 ഏപ്രില്‍ ഒന്നിനായിരുന്നു കുഞ്ഞച്ചന്റെ ജനനം. 1973 ഒക്ടോബര്‍ 16 ന് മരണമടഞ്ഞു. 2006 ഏപ്രില്‍30 ന് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.