കോടഞ്ചേരി: കൂടത്തായി കൊലപാതകപരമ്പരയില്‍ പോലീസ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജോളിയെ മതാധ്യാപികയും പള്ളിഭക്തസംഘടനയിലെ ഭാരവാഹിയും സ്ഥിരം ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന ആളുമായി മുഖ്യധാരാമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കോടഞ്ചേരി വികാരി ഫാ.തോമസ് നാഗപറമ്പില്‍ പ്രസ്താവന പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി കോടഞ്ചേരി ഇടവകാംഗമായ ജോളിയുടെ ആത്മീയ ജീവിതത്തെ സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് പ്രസ്താവന.
പള്ളി തിരുകര്‍മ്മങ്ങളിലെ നിത്യപങ്കാളിയും മതാധ്യാപികയും ആയി ജോളിയെ ചിത്രീകരിക്കുന്നത് പൂര്‍ണ്ണമായും വ്യാജമാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു നടത്തുന്ന മുതലെടുപ്പുകാര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് കൂടത്തായി പളളി നേതൃത്വവും ജോളിയുടെ ആത്മീയജീവിതത്തെക്കുറിച്ച് പരക്കുന്ന വ്യാജപ്രചരണങ്ങളെ തള്ളി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.