തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യത്തെ വെന്റിലേറ്ററില്‍ നിന്ന് നീക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
എഴുതുകയും വായിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഐസിയുവില്‍ തന്നെയാണ്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നുമില്ല.
അംദ്‌ലമിന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ സൂസൈപാക്യത്തെ ശ്വാസകോശരോഗങ്ങളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ സൗഖ്യത്തിന് വേണ്ടി റീത്തുവ്യത്യാസമോ മതചിന്തകളോ ഇല്ലാതെ അനേകര്‍ പ്രാര്‍ത്ഥിച്ചിരുന്നു.