ബംഗ്ലളൂര്: ചിക്കമംഗ്ലൂര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വീറിയയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. ലിറ്റില്‍ സിസ്‌റ്റേഴ്‌സ്ഓഫ് ദ പൂവര്‍ ഹോമില്‍ സംസ്്കാര ശുശ്രൂഷകള്‍ നടത്തും. സെന്റ് പാട്രിക് പാരീഷ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും
വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു മരണം. 1930 ജൂലൈ 23 നായിരുന്നു ജനനം. 1958 ഏപ്രില്‍ 15 ന് വൈദികനായി. അമ്പത്തിയാറാം വയസില്‍ ചിക്കമംഗ്ലൂര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി. 76 ാം വയസില്‍ 2006 ഡിസംബര്‍ രണ്ടിന് മെത്രാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചു.