വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ ചാക്രികലേഖനം മാഞ്ഞിഫിക്ക ഹുമാനിത്താസ് 25ന് പുറത്തിറങ്ങും. വത്തിക്കാന്‍ സമയം രാവിലെ 11.30 ന് വത്തിക്കാനിലെ സിനഡുഹാളില്‍വച്ചാണ് പ്രകാശനം. നിര്‍മ്മിത ബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണം എന്നതാണ് ചാക്രികലേഖനത്തിന്റെ പ്രമേയം.
മുന്‍ഗാമിയായ ലെയോ പതിമൂന്നാമന്‍ പാപ്പയുടെ ചാക്രികലേഖനമായ റേരും നൊവാരും പുറത്തിറക്കിയതിന്റെ 135 ാം വാര്‍ഷികമായ മെയ് 15 നാണ് ലെയോ പതിനാലാമന്‍ പാപ്പ തന്റെ പ്രഥമ ചാക്രികലേഖനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.ലെയോ പാപ്പ, കര്‍ദിനാള്‍ പെട്രോ പരോലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.