Sunday, December 22, 2024
spot_img
More

    പാപിനിയെ കല്ലെറിയുന്ന ബൈബിള്‍ ഭാഗം വളച്ചൊടിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത്, പ്രതിഷേധവുമായി സഭ

    ന്യൂഡല്‍ഹി: ആള്‍ക്കൂട്ടകൊലപാതകത്തെ ന്യായീകരിക്കാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കടമെടുത്തത് പുതിയ നിയമത്തിലെ പാപിനിയെ കല്ലെറിയുന്ന ബൈബിള്‍ ഭാഗം. ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യന്‍ ആശയമല്ല പാശ്ചാത്യ ആശയമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മോഹന്‍ഭാഗവത് പാപിനിയെ കല്ലെറിയുന്ന ബൈബിള്‍ ഭാഗം ദുര്‍വ്യാഖ്യാനം നടത്തിയത്. ദസ്ര ആഘോഷവേളയില്‍ ആര്‍എസ്എസ് തലസ്ഥാനമായ നാഗ്പ്പൂരില്‍ വച്ചാണ് മോഹന്‍ഭാഗവത് വിവാദപ്രസ്താവന പുറപ്പെടുവിച്ചത്.

    മോഹന്‍ഭാഗവതിന്റെ പ്രസ്്താവനയെ അപലപിച്ചുകൊണ്ട് നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. പാപിനിയെ കല്ലെറിയാന്‍ വരുന്ന സന്ദര്‍ഭം ക്രിസ്തുവിന്റെ ദയയാണ് വ്യക്തമാക്കുന്നതെന്നും അവിടുന്ന് പാപിനിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടകൊലപാതകങ്ങളെ അതൊരിക്കലും ന്യായീകരിക്കുന്നില്ല. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സമൂഹത്തിലെ ദുര്‍ബലരെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. പ്രസ്താവന വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!