വത്തിക്കാന്‍ സിറ്റി: ജൂണ്‍ 26, 27 തീയതികളിലായി വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ യുദ്ധവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും. ജൂണ്‍ മൂന്നിന് എല്ലാ കര്‍ദ്ദിനാള്‍മാര്‍ക്കും അയച്ച കത്തില്‍ കര്‍ദ്ദിനാള്‍ കോളേജ് ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റീ യാണ് വിഷയങ്ങള്‍ അറിയിച്ചത്. ഇതുകൂടാതെ നിരവധി പ്രവര്‍ത്തന സെഷനുകളും സിനഡാലിറ്റി വരെയുള്ള നാലു വിഷയങ്ങളും പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി പരസ്പര ശ്രവണത്തിനും വിവേചനത്തിനും ഇന്നത്തെകാലത്ത്് സഭയുടെ ജീവിതത്തിനും ദൗത്യത്തിനും പ്രസക്തമായ ചില വിഷയങ്ങളുടെ പര്യവേക്ഷണത്തിനുമുളള ഇടമായിരിക്കും ഇതെന്നും പത്രക്കുറിപ്പ് പറയുന്നു.
ജൂണ്‍ 29 ന് പത്രോസ് പൗലോസ്ശ്ലീഹന്മാരുടെ തിരുനാള്‍ ദിവസത്തില്‍ കണ്‍സിസ്റ്ററി സമാപിക്കും.