മരിയന്‍പത്രം മീഡിയ പാര്‍ട്ണറായി ഗോഡ്‌സ് മ്യുസിക്കിന്റെ പുതിയ സംരംഭം – ഗോഡ്സ് മ്യുസിക്ക് റേഡിയോ –

യുകെയിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ക്രൈസ്തവ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് മുമ്പന്തിയിലുള്ള മരിയന്‍ പത്രം മീഡിയ പാര്‍ട്ണറായി ഗോഡ്‌സ് മ്യൂസിക്ക് റേഡിയോ വരുന്നൂ. ക്രൈസ്തവഭക്തിഗാനങ്ങള്‍ എല്ലാദിവസവും ഇരുപത്തിനാലു മണിക്കൂര്‍ എന്ന കണക്കില്‍ ശ്രോതാക്കളിലെത്തിക്കുകയാണ് റേഡിയോയുടെ ലക്ഷ്യം. ഈ മാസത്തോടെ റേഡിയോ പ്രക്ഷേപണം ആരംഭിക്കും.

ക്രൈസ്തവഭക്തിഗാനരംഗത്ത് ഇതിനകം നിരവധി സംഭാവനകള്‍ നല്കിയിട്ടുള്ള മ്യൂസിക് മിനിസ്ട്രിയാണ് ഗോഡ്‌സ് മ്യൂസിക്. ബ്രിട്ടീഷ് മലയാളി ദമ്പതികളായ എസ്. തോമസും ലിസി സന്തോഷും ചേര്‍ന്നാണ് ഫാദർ ഇമ്മാനുവേൽ ആൻറണി
ഒ എസ് എയുടെ ആത്മീയ നേതൃത്വത്തിൽ ഈ മിനിസ്ട്രിക്ക് രൂപം നല്കിയിരിക്കുന്നത്. ഇരുവരും എഴുതി സംഗീതം നിര്‍വഹിച്ച ഗാനങ്ങളായിരിക്കും ഗോഡ്‌സ് മ്യൂസിക്ക് റേഡിയോയിലൂടെ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നത്.

ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ ആശ്വാസമായി മാറുന്നവയും തിരുക്കര്‍മ്മങ്ങളില്‍ ആലപിക്കാന്‍ കഴിയുന്നവയുമാണ് ഈ ഗാനങ്ങളെല്ലാം. ഹൈക്വാളിറ്റിയില്‍ ആധുനിക ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും റേഡിയോ പ്രവര്‍ത്തിക്കുന്നത്. സ്വര്‍ഗീയസംഗീതത്തിന്റെ പ്രതിധ്വനിയായി ഗോഡ്‌സ് മ്യൂസിക്ക് മാറുമെന്നാണ് പിന്നണിപ്രവര്‍ത്തകരുടെ വിശ്വാസം. യാത്രാവേളകളില്‍ ദൈവസാന്നിധ്യം അനുഭവിച്ചുകൊണ്ടുള്ള പുതിയൊരു അനുഭവത്തിനായി നമുക്ക് ഇനിമുതല്‍ ഗോഡ്‌സ് മ്യൂസിക് റേഡിയോയ്‌ക്കൊപ്പം സഞ്ചരിച്ചു തുടങ്ങാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates