വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ റോമിലെ ജീവിതകാലഘട്ടം പ്രമേയമാക്കിയുള്ള ലെയോ ഇന്‍ റോം എന്ന പുതിയ ഡോക്യുമെന്ററി ജൂലൈ ഒന്നിന് പുറത്തിറക്കും. ലെയോ പാപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ പരമ്പരയാണ് ഇത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുളള ഇരുപതുവര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പുതിയ ഡോക്യുമെന്ററി. വത്തിക്കാന്‍ ന്യൂസിന്റെ യൂട്യൂബ് ചാനലിലാണ് ഡോക്യുമെന്ററി റീലിസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനീഷ് എന്നീ മൂന്നു ഭാഷകളിലായാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്.











