spot_imgspot_imgspot_imgspot_img

വിളക്കന്നൂരിലെ ദിവ്യകാരുണ്യാത്ഭുതത്തിന് സാക്ഷിയായ ഫാ. തോമസ് പതിക്കല്‍ നിര്യാതനായി.

തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ഫാ. തോമസ് പതിക്കല്‍ നിര്യാതനായി. 73 വയസായിരുന്നു. കരുവഞ്ചാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ഫാ. തോമസ് കൂടുതല്‍ ശ്രദ്ധേയനായത് വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതവുമായി ബന്ധപ്പെട്ടാണ്. 2013 നവംബര്‍ 15 ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ ഛായാചിത്രം പ്രത്യക്ഷപ്പെട്ടത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്കും പഠനത്തിനും ശേഷം വിളക്കന്നൂരില്‍ നടന്നത് ദിവ്യകാരുണ്യാത്ഭുതമാണെന്ന് വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വത്തിക്കാന്‍ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതമായിരുന്നു അത്. 2025 മെയ് 31 നാണ് വിളക്കന്നൂരിലെ ദിവ്യകാരുണ്യാത്ഭുതത്തക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം നടന്നത്. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദ് ജിറെല്ലിയാണ് പ്രഖ്യാപനം നടത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates