spot_imgspot_imgspot_imgspot_img

യേശുവിന്റെ ജ്ഞാനസ്‌നാനത്തിന്‌റെ രണ്ടായിരംവര്‍ഷാഘോഷങ്ങള്‍ക്കായി ജോര്‍ദാന്‍

ജോര്‍ദാന്‍’ യേശുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ രണ്ടായിരം വര്‍ഷാഘോഷങ്ങള്‍ക്കായി ജോര്‍ദാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു.ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.ക്രൈസ്തവസഭാ നേതാക്കളുടെ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ആഘോഷങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്‌നാനം നടന്ന സ്ഥലത്തിന് സമീപം വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഒരു സംയോജിത ഗ്രാമം, യേശുക്രിസ്തുവിന്റെ സ്‌നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.

2030 ലാണ് ജോര്‍ദാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജ്ഞാനസ്‌നാനാഘോഷങ്ങള്‍ നടക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates