കാസില്‍ഗൊണ്ടോല്‍ഫ: ഔര്‍ ലേഡി ഓഫ് ദി ലേക്ക് തിരുനാളിന്റെ ഭാഗമായി തടാകത്തിലൂടെയുള്ള മരിയന്‍ ഘോഷയാത്രയില്‍ പങ്കെടുത്ത് ലെയോ പതിനാലാമന്‍ പാപ്പ ചരിത്രം രചിച്ചു. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിച്ച് ഈ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യത്തെ പാപ്പയാണ് ലെയോ പതിനാലാമന്‍.
കാസില്ഗൊണ്ടോല്ഫയിലാണ് അല്‍ബാനോ തടാകം.അഗ്നിപര്‍വ്വത ഗര്‍ത്തത്തില്‍ രൂപപ്പെട്ട, ഏകദേശം രണ്ട് ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള അല്‍ബാനോ തടാകത്തിന് അഭിമുഖമായാണ് മാര്‍പാപ്പമാരുടെ വേനല്ക്കാലവസതി സ്ഥിതി ചെയ്യുന്നത്.മരിയ സാന്റിസിമ ഡെല്‍ ലാഗോ’ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് മാര്‍പ്പാപ്പ തടാകത്തിലൂടെ യാത്ര ചെയ്തത്. ‘അവര്‍ ലേഡി ഓഫ് ദി ലേക്കി’ന്റെ തിരുസ്വരൂപവും ബോട്ടില്‍ ഉണ്ടായിരുന്നു.