spot_imgspot_imgspot_imgspot_img

ജലപരിപാലനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍സിറ്റി: ജലത്തിന്റെ പരിപാലനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പയുടെ ആഹ്വാനം. സെപ്തംബര്‍ മാസത്തെ പ്രത്യേകപ്രാര്‍ത്ഥനാനിയോഗമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ജല പരിപാലനമാണ. ജലം മലിനമാക്കുന്നതും പാഴാക്കുന്നതും തെറ്റാണെന്ന് പാപ്പ ബോധ്യപ്പെടുത്തുന്നു. സൃഷ്ടിസംരക്ഷണത്തിനായുള്ള ലോകപ്രാര്‍ത്ഥനാദിനത്തിലാണ് ഈ മാസത്തെ പ്രത്യേകപ്രാര്‍ത്ഥനാനിയോഗം പാപ്പ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യജീവിതത്തിന്റെ അവശ്യഘടകങ്ങളില്‍ ഒന്നായ ജലം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും വിപണിയുടെ തന്ത്രങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലെന്നും പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. കൃതജ്ഞതയോടും നീതിയോടും ഉത്തരവാദിത്വത്തോടും കൂടി ജലം സംരക്ഷിക്കുക. പാപ്പ ആഹ്വാനം ചെയ്യുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates