‘എന്റെ കുഞ്ഞുങ്ങളെ ജീവനോടെ കിട്ടുകയാണെങ്കില്‍ അവരെയും കൊണ്ട് ഇവിടെയെത്താമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് എന്റെ പ്രാര്‍ത്ഥന കേട്ടു. കുട്ടികളെയും കൊണ്ട് ഞാന്‍ ഇവിടെയെത്തിയതാണ്’ അന്റോണിയ കെലിയ്ന്‍ എന്ന അമ്മ അതുപറയുമ്പോള്‍ അവളുടെ നെഞ്ചോട് ചേര്‍ന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു, ഗര്‍ഭത്തിന്റെ 28 ാം ആഴ്ചയാണ് അന്റോണിയയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങളെ ജീവനോടെ കിട്ടുമോയെന്ന ഭയവും ആശങ്കയും ശക്തമായിരുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് വിശുദ്ധ ഫ്രാന്‍സിസിനോട് അന്റോണിയ നേര്‍ച്ച നേര്‍ന്നത്. ആ പ്രാര്‍ത്ഥന വിശുദ്ധന്‍ കേട്ടു. കുഞ്ഞുങ്ങള്‍ ്അപകടനില തരണം ചെയ്തു അപ്പോഴാണ് താന്‍ നേര്‍ന്ന നേര്‍ച്ച അന്റോണിയ ഓര്‍മ്മിച്ചതും സെന്റ് ഫ്രാന്‍സിസ് ഓഫ് ദ സ്റ്റിഗ്മാറ്റ ബസിലിക്കയില്‍ കുഞ്ഞുങ്ങളെയും കൊണ്ടു മുട്ടുകുത്തിയതും. ജീവിക്കുന്ന സാക്ഷ്യങ്ങള്‍ എന്നാണ് അമ്മ കുഞ്ഞുങ്ങളെ വിശേഷിപ്പി്ക്കുന്നത്. ഞാന്‍ ഫ്രാന്‍സിസിനോട് എന്നും കടപ്പെട്ടിരിക്കുന്നു. എനിക്ക് നന്ദി പറയാന്‍ വാക്കുകളില്ല. അന്റോണിയ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസത്തിന്റെ അനുഭവസാക്ഷ്യമായി ഇപ്പോള്‍ അന്റോണിയയുടെയും മക്കളുടെയും വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്.