spot_imgspot_imgspot_imgspot_img

ഇനി ഷീന്‍ വാഴ്ത്തപ്പെട്ടവന്‍.

മിസോറി: ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 24 ന് മിസോറി സെന്റ് ലൂയിസിലെ ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിലായിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. ഡിസംബര്‍ ഒമ്പതിനായിരിക്കും ഷീന്റെ തിരുനാള്‍. മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ മുഖ്യകാര്‍മ്മികനായിരുന്നു. ആയിരത്തോളം വൈദികരും 89 മെത്രാന്മാരും സെമിനാരിവിദ്യാര്‍ത്ഥികളും പങ്കെടുത്തു. സുവിശേഷവല്‍ക്കരണത്തിനായി ആധുനിക ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ച വ്യക്തിയായിരുന്നു ആര്‍ച്ചുബിഷപ് ഷീന്‍. 1895 ല്‍ ജനിച്ച അദ്ദേഹം 1979 ല്‍ ന്യൂയോര്‍ക്കില്‍വച്ച് സ്വര്‍ഗപ്രാപ്തനായി. 2002 ലാണ് നാമകരണനടപടികള്‍ക്ക് തുടക്കമായത്. ജെയിംസ് എങ്ങ്‌സ്‌ട്രോം എന്ന കുട്ടിക്കുണ്ടായ അത്ഭുതകരമായ രോഗസൗഖ്യമാണ് ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണമായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates