spot_imgspot_imgspot_imgspot_img

ദൈവത്തിന്റെ അടുപ്പവും മനുഷ്യസാഹോദര്യവും ആസ്വദിക്കാന്‍ തടസപ്പെടുത്തുന്ന എല്ലാം ഒഴിവാക്കണം: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ അടുപ്പവും മനുഷ്യസാഹോദര്യവും ആസ്വദിക്കാന്‍ തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അഹങ്കാരം, അക്രമം, അത്യാഗ്രഹം എന്നീ തിന്മകളുടെ ഫലമാണ് സ്വാര്‍ത്ഥത. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം സ്ഥിരത, സൗമ്യത എന്നീ ഗുണങ്ങളിലാണ് നാം വളരേണ്ടത്. വിശുദ്ധിയുടെ പാതയിലൂടെ മുന്നേറുമ്പോള്‍ തിന്മയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുക മാത്രം പോരാ നന്മയെ നാം തിരഞ്ഞെടുക്കുകയും വേണം. നന്മ തിരഞ്ഞെടുക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ശരിയായ പ്രവൃത്തിയാണ്. ദൈവം ചരിത്രത്തിന്റെ കര്‍ത്താവാണ്. അതിനാല്‍ ഏതു പ്രതിസന്ധികള്‍ക്കു നടുവിലും അവിടുന്ന് രക്ഷയിലേക്കുള്ള വഴിയെ നമ്മെ നയിക്കുന്നു. ക്രിസ്തുവില്‍ എല്ലാ തിന്മകളും അവസാനിക്കുകയും അപ്പോള്‍ നവ്യവും നിത്യവുമായ ഒരു ജീവിതത്തിന്റെ ആരംഭം കുറിക്കപ്പെടുകയും ചെയ്യും. പാപ്പ പറഞ്ഞു. ഫ്രാന്‍സിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്‌റെ ഭാഗമായി യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 25 ാം തീയതി ആരംഭിച്ച ഫ്രാന്‍സ് പര്യടനം ഇന്ന് സമാപിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates