spot_imgspot_imgspot_imgspot_img

വേദനിക്കുന്നവനെ ഇല്ലാതാക്കുകയല്ല പരിപാലിക്കുകയാണ് വേണ്ടത്: മാര്‍പാപ്പ

ലൂര്‍ദ്: വേദനിക്കുന്നവനെ ഇല്ലാതാക്കുകയല്ല പരിപാലിക്കുകയാണ് വേണ്ടതെന്നും അതുകൊണ്ട് ദയാവധം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ലെയോ പതിനാലാമന്‍ പാപ്പ. ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിലെ അക്വയില്‍ നോത്രദാം സ്ഥാപനത്തിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു പാപ്പ.

രോഗങ്ങളും കഷ്ടപ്പാടുകളും മൂലം ചിലപ്പോള്‍ ജീവിതത്തിന്റെ ചക്രവാളം ഇരുണ്ടതും അനിശ്ചിതത്വവും പ്രതീക്ഷാരഹിതവുമായി കാണപ്പെടാമെങ്കിലും ഒരു നിയമവും മനുഷ്യാന്തസിനുമേല്‍ കടന്നുകയറാന്‍ അനുവദിക്കരുതെന്ന് പാപ്പ പറഞ്ഞു. വ്യാജ അനുകമ്പയുടെ പേരില്‍ ആസൂത്രിതമായ കൊലപാതകത്തിന് കാരണമാകാനുള്ള പ്രലോഭനത്തെ ചെറുക്കണം രോഗികളായ പ്രിയസഹോദരീസഹോദരന്മാരേ നിങ്ങള്‍ ഒരിക്കലും ഒരു ഭാരമല്ല. മാനവികതയുടെ മിടിക്കുന്ന ഹൃദയവും സഭയുടെ വിലയേറിയ നിധിയുമാണ് നിങ്ങള്‍. പാപ്പ പറഞ്ഞു.

രോഗികള്‍ക്കുവേണ്ടിയുള്ള സ്ഥാപനമാണ് ഇത്. രോഗികളെയും അവരെ പരിചരിക്കുന്നവരെയുമാണ് പാപ്പ സംബോധന ചെയ്തത്. 150 വര്‍ഷമായി ഈ സ്ഥാപനം ആരംഭിച്ചിട്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates