കാക്കനാട്:സീറോമലബാര്‍ സഭാവക്താക്കളുടെ പുതിയ പാനലിനെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍തട്ടില്‍ പ്രഖ്യാപിച്ചു.ഡോ. ചാക്കോ കാളാംപറമ്പില്‍, രാജീവ് കൊച്ചുപറമ്പില്‍, ജോഷി വടക്കന്‍, അഡ്വ. ജോജി ചിറയില്‍, അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. സിസ്റ്റര്‍ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ പാനലിലെ അംഗങ്ങള്‍.
സീറോമലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിനാണ് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനല്‍ .റവ. ഡോ ടോം ഓലിക്കരോട്ടിന്റെ നേതൃത്വത്തിലുളള പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ കീഴിലായിരിക്കും പുതിയ പാനല്‍ പ്രവര്‍ത്തിക്കുന്നത്.
.