വത്തിക്കാന് സിറ്റി: ലെയോ പതിനാലാമന് പാപ്പയുടെ ശസ്ത്രക്രിയ ഒക്ടോബര് 13 ന് നടന്നു. പ്രാദേശികസമയം വൈകുന്നേരമായിരുന്നു് ഓപ്പറേഷന്. ജെമ്മെലി ആശുപത്രിയില് തിങ്കളാഴ്ച രാവിലെ പാപ്പയെ അഡ്മിറ്റ് ചെയ്തിരുന്നു .പ്രാഥമികഘട്ടത്തിലുള്ളതും ശ്വാസകോശത്തിന്റെ പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനില്ക്കുന്നതുമായ മുഴയാണ് ഓപ്പറേഷന് ചെയ്തത്്. ഞായറാഴ്ചയാണ് പാപ്പ തന്റെ ശ്വാസകോശത്തില് മുഴയുളള കാര്യവും ഓപ്പറേഷന് ചെയ്യേണ്ട കാര്യവും വ്യക്തമാക്കിക്കൊണ്ട് വിശ്വാസികളോട് പ്രാര്ത്ഥനാസഹായം ചോദിച്ചത്. പാപ്പയുടെ രോഗസൗഖ്യത്തിനായി ലോകമെമ്പാടും പ്രത്യേക പ്രാര്ത്ഥനകള് നടന്നു. പാപ്പയുടെ ആശുപത്രിവാസത്തെ തുടര്ന്ന് നേരത്തെ മുന്കൂട്ടി നിശ്ചയിച്ചിരുന്ന പല പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര് 20 വരെയുള്ള പരിപാടികളാണ് ഇപ്പോള് റദ്ദാക്കിയിരിക്കുന്നത്.