വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചികിത്സകളുടെ ആവശ്യമില്ലെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പ്. ശ്വാസകോശത്തില്‍നിന്ന് നീക്കം ചെയ്ത ഭാഗത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഒക്ടോബര്‍ 21 ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെതുടര്‍ന്നു പതിമൂന്നാം തീയതിയായിരുന്നു റോമിലെ ജെമ്മെല്ലി ആശുപത്രിയില്‍ ഓപ്പറേഷന് നടന്നത്. തുടര്‍ന്ന് പാപ്പയ്ക്ക് ശ്വാസകോശ അഡിനോകാര്സിനോമയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ശ്വാസകോശത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടി്ല്ല എന്നാണ് മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ലാത്തത്.
പാപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോ. ലൂയിജി കാര്‍ബോണെ, പ്രൊഫസര്‍ സ്തേഫനോ മാര്ഗരിത്തോറ എന്നീ് ഓങ്കോളജിസ്റ്റുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.