ഷില്ലോംങ്: ഷില്ലോംങ് ആര്‍ച്ച് ബിഷപ് ഡൊമിനിക് ജാലയുടെ സംസ്‌കാരം ഒക്ടോബര്‍ 23 ന് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് ഒരു മണിക്ക് നടക്കുമെന്ന് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ മാദൂര്‍ അറിയിച്ചു.. ഒക്ടോബര്‍ 20 നാണ്് ഭൗതികദേഹം ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ എത്തുന്നത്. അവിടെനിന്ന് ഡോണ്‍ബോസ്‌ക്കോ പ്രൊവിന്‍ഷ്യാല്‍ ഹൗസ്, നാലു ഇടവകകള്‍ എന്നിവിടങ്ങളില്‍ മൃതദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിക്കും. 21 ാം തീയതിമുതല്‍ സംസ്‌കാരം വരെ മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.
കാലിഫോര്‍ണിയായില്‍ വച്ച് വാഹനാപകടത്തില്‍ ഒക്ടോബര്‍ 11 നാണ് ആര്‍ച്ച് ബിഷപ് ജാല കൊല്ലപ്പെട്ടത്. മലയാളിയായ ഫാ. മാത്യു വെള്ളാങ്കലും അപകടത്തില്‍ മരണമടഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു വൈദികന്‍ ഫാ. ജോസഫ് പാറേക്കാട്ട് ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
49 ാം വയസില്‍ ഷില്ലോങ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായ ജാല 41 വര്‍ഷം വൈദികനായും 19 വര്‍ഷം മെത്രാനായും സഭയെ സേവിച്ചു.