spot_imgspot_imgspot_imgspot_img

ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവം ന്യൂകാസിൽ മിഷൻ ഓവർ ഓൾ ചാമ്പ്യന്മാർ , മിഡിൽസ്ബറോ ഷെഫീൽഡ് മിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

ഷൈമോൻ തോട്ടുങ്കൽ

മിഡിൽസ്ബറോ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്സ് റീജിയണൽ കലോത്സവത്തിൽ ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥമാക്കി . മിഡിൽസ്ബറോ മാർത്തോമാ ശ്ലീഹാ മിഷൻ , ഷെഫീൽഡ് സെന്റ്‌ മറിയം ത്രേസ്യ മിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . മിഡിൽസ്ബറോ ട്രിനിറ്റി കോളേജിൽ നടന്ന കലോത്സവം ലീഡ്സ് റീജിയണൽ കോഡിനേറ്റർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ നടത്തിയ ബൈബിൾ പ്രതിഷ്ഠയോടെയാണ് ആരംഭിച്ചത് , തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ ആതിഥേയ മിഷനായ മാർത്തോമാ ശ്ലീഹാ മിഷൻ ഡയറക്ടർ റെവ ഫാ ആൻഡ്രൂസ് ചെതലൻ , റീജിയണിലെ മറ്റ് മിഷൻ ഡയറക്ടർമാർ ,ബൈബിൾ അപ്പോസ്റ്റലേറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് ദീപം ണ് തെളിയിച്ച് ഉത്‌ഘാടനം നിർവഹിച്ചു . തുടർന്ന് വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ വിവിധ മിഷനുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു . റെവ ഫാ ജോസ് അന്ത്യാളം, റെവ ഫാ സജി തോട്ടത്തിൽ റെവ ഫാ സെബാസ്റ്റ്യൻ നെടുംപുറത്ത് ,ഫാ ജോയൽ പണ്ടാരപ്പറമ്പിൽ ,റെവ ഫാ തോമസ് വാലുമ്മേൽ ,റെവ ഫാ ജോം കിഴക്കേകരോട്ട് .റെവ ജോസഫ് പിണക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു . ലീഡ്സ് റീജിയണൽ കോഡിനേറ്റർ ഫാ ജോജോ പ്ലാപ്പള്ളിൽ ,റീജിയണൽ ബൈബിൾ കലോത്സവം കോഡിനേറ്റർ റെവ ഫാ ആൻഡ്രൂസ് ചെ ത ലൻ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോഡിനേറ്റർ ജോൺ കുര്യൻ .ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , റീജിയണൽ ബൈബിൾ കലോത്സവം കോഡിനേറ്റർ ജിനു പോൾ എന്നിവരുടെ നേതൃത്വത്തിൽ പാസ്റ്ററൽ കൌൺസിൽ ജോയിന്റ് സെക്രെട്ടറി ജോളി മാത്യു , രൂപത പി ആർ ഓ ഷൈമോൻ തോട്ടുങ്കൽ , വിമൽ ജോസ് ,ജെറിൻ ജോയ്‌സ് ,അലക്സ് ഞാവള്ളിൽ ,നിഖിൽ വർഗീസ് ,സോയി ജോസഫ് ,സിനി ജേക്കബ് ,അനിൽ ജോസ് എന്നിവരുൾപ്പെടുന്ന വിപുലമായ കലോത്സവ കമ്മറ്റിയാണ് കലോത്സവത്തിന് നേതൃത്വം നൽകിയത് .

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates