Saturday, December 21, 2024
spot_img
More

    ജനങ്ങളുടെ സംഭാവന കൊണ്ട് പണിത ഈ മരിയന്‍ രൂപം ലോകത്തിലെ ഏറ്റവും ഉയരമുള്ള മരിയന്‍ രൂപം

    ജനങ്ങളുടെ നിരുപാധികമായ പങ്കുവയ്ക്കല്‍ വഴി നിര്‍മ്മിച്ച, ബല്‍ഗേറിയായിലെ ഹാസ്‌ക്കോവോയിലെ, ഉണ്ണീശോയെ കയ്യിലേന്തിയ ഈ മരിയ രൂപത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയ രൂപം എന്ന ഖ്യാതി സ്വന്തം.

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കന്യാമാതാവിന്റെ രൂപം ഇന്നും വെനിസ്വേലയിലെ ഔര്‍ ലേഡി ഓഫ് പീസാണ്. ഇതിനെ മറികടന്നുകൊണ്ടാണ് 2020 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫിലിപ്പൈന്‍സിലെ മാതൃരൂപം വരാന്‍ പോകുന്നത്. ഇതൊന്നും കൂടാതെയാണ് 100 അടി ഉയരമുള്ള, ഉണ്ണീശോയെ കയ്യിലേന്തിയ ഹാസ്ക്കോവിലെ മരിയരൂപം ഉണ്ണീശോയെ കയ്യിലേന്തിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാതൃരൂപം എന്ന് ഗിന്നസ് ബുക്കില്‍ പോലും ഇത് ഇടംപിടിച്ചിരിക്കുന്നത്.

    രണ്ടുലക്ഷത്തോളം ആളുകള്‍ മാത്രമേ ഹാസ്‌ക്കോവില്‍ നിലവിലുള്ളൂ. പോളിമര്‍ കോണ്‍ക്രീറ്റു കൊണ്ട് പണിതീര്‍ത്ത 31 മീറ്റര്‍ ഉയരമുള്ള ഈ രൂപം നഗരത്തിന്റെ ഏതുഭാഗത്തു നിന്ന് നോക്കിയാലും ദൃശ്യമാണ്. രാത്രിയില്‍ പോലും.

    ഹാസ്‌ക്കോവിന്റെ മാധ്യസ്ഥയാണ് കന്യാമേരി. മാതാവിന്റെ ജനനത്തിരുനാളായ 1993 ലെ സെപ്തംബര്‍ എട്ടിനാണ് ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!