spot_imgspot_imgspot_imgspot_img

ജോര്‍ദാനിലെ ദേവാലയ ആക്രമണം; മൂന്നുപേര്‍ക്ക് വധശിക്ഷ

ജോര്‍ദാന്‍: കഴിഞ്ഞമാസം സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അക്രമം നടത്തിയ മൂന്നുപേര്‍ക്ക് ജോര്‍ദാന്‍ സ്‌റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് വധശിക്ഷ വിധിച്ചു. ഒക്ടോബര്‍ 23 ന് നടന്ന അക്രമത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി, ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചു, സായുധ ആക്രമണങ്ങള്‍ക്കായി ഗൂഢാലോചന നടത്തി, ഭീകര സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജോര്‍ദാനിലെ പരമോന്നതകോടതിക്ക് പുനപരിശോധന അനുവദനീയമായതിനാല്‍ വധശിക്ഷ അന്തിമമാണെന്ന് പറയാനുമാവില്ല. ദേവാലയാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായും അവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായും ഇത്തവണ ക്രി്‌സതുമസ് ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ജോര്‍ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ലീഡേഴ്‌സ് അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates