പ്രസ്റ്റ്രണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന്റെയും ത്രീതിയ വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. രൂപതയിലെ വൈദികരും സന്യാസിനിസന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും.
ഏയ്ഞ്ചല്‍സ് മീറ്റും വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ ഹെന്ററി ന്യൂമാന്റെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ കൃതജ്ഞതാബലിയും ഇതോട് അനുബന്ധിച്ച് നടക്കും.