ബെയ്‌റൂട്ട്: സിറിയയിലെ ഓര്‍ത്തഡോക്‌സ് സഭ ടിവി ചാനലുമായി രംഗത്ത്. സുബോരോ ടിവി എന്നാണ് ചാനലിന് പേരു നല്കിയിരിക്കുന്നത്. മംഗളവാര്‍ത്ത എന്നാണ് ഈ സുറിയാനി വാക്കിന്റെ അര്‍ത്ഥം.
മാതാവിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്ത്യോക്യാ പാത്രിയാര്‍ക്കിസൂമാരായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
രാഷ്ട്രീയപരമായ അജണ്ടകള്‍ ഇല്ലാത്ത ചാനല്‍ ലക്ഷ്യമിടുന്നത് സിറിയന്‍ ജനതക്ക് വിശ്വാസം, ആത്മീയം, സാംസ്‌കാരികം, സാമൂഹികം എന്നീ തലങ്ങളില്‍ വിവിധ പരിപാടികള്‍ നല്കുക എന്നതുമാത്രമാണെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. എങ്കിലും സഭയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ക്കായിരിക്കും ചാനല്‍ മുന്‍ഗണന നല്കുകയെന്നും അദ്ദേഹം അറിയിച്ചു.