spot_imgspot_imgspot_imgspot_img

മരിയ മിഡില്‍ടണിന്റെ നാമകരണനടപടികള്‍ ആരംഭിക്കാന്‍ ഔദ്യോഗിക അംഗീകാരം

ബാള്‍ട്ടിമോര്‍: മരിയ മിഡില്‍ട്ടണിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നത് ഔദ്യോഗിക അംഗീകാരം. യുണൈറ്റ്ഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സാണ് മരിയ മിഡില്‍ടണിന്റെ നാമകരണനടപടികള്‍ ആരംഭിക്കാന്‍ ഔദ്യോഗികമായ അംഗീകാരം നല്കിയത്. 2020 ല്‍ ബ്രെയ്ന്‍ ട്യൂമറിനെ തുടര്‍ന്ന് സ്വര്‍ഗപ്രാപ്തയായ മരിയ വിശുദ്ധ കാര്‍ലോയുടെ ജീവിതത്തോട് സമാനതകള്‍പുലര്‍ത്തുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്.
വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്ക്, വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ, വിശുദ്ധ ഫ്രാന്‍സിസ്‌കോ, വിശുദ്ധ ജസീന്ത മാര്‍ട്ടോ, വിശുദ്ധ കാര്‍ലോ അക്വിറ്റിസ് എന്നിങ്ങനെ സഭയില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ധാരാളം ചെറുപ്പക്കാര്‍ ഉണ്ടായിരിക്കുന്നത് ചരിത്രത്തിലുടനീളം സഭയ്ക്ക് ലഭിച്ച ഒരു അനുഗ്രഹമാണ് എന്ന് കാനോനിക കാര്യങ്ങള്‍ക്കും സഭാ ഭരണത്തിനുമുള്ള സമിതിയുടെ അധ്യക്ഷനായ ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. 2019 ലാണ് മരിയ കാന്‍സര്‍ രോഗബാധിതയാണെന്ന് കണ്ടെത്തിയത്. രോഗകാലത്തെ സൗമ്യതയോടെയാണ് അവള്‍ നേരിട്ടത്. ദൈവം കരുണയാണെന്ന് വിശ്വസിച്ച മരിയ ലോകത്തോട് പറഞ്ഞത് പ്രത്യാശയുളളവരായിരിക്കാനായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates