രാമപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന മിഷന്‍ കലോത്സവത്തിന് ഇത്തവണ രാമപുരം ആതിഥേയത്വം അരുളും. ഈ മാസം ഒമ്പതിന് മാര്‍ ആഗസ്തിനോസ് കോളജിലാണ് കലോത്സവം നടക്കുന്നത്.
കേരളത്തിലെ 11 രൂപതകളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 12 സ്റ്റേജുകളിലായിട്ടാണ് വിവിധ കലാമത്സരങ്ങള്‍ നടക്കുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍, സ ീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.
രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരത്തോടെ സമാപിക്കും.