Sunday, December 22, 2024
spot_img
More

    വിശുദ്ധ നാട് തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക സഹായവുമായി ആന്ധ്രപ്രദേശ് ഗവണ്‍മെന്റ്

    അമരാവതി: സുവിശേഷപ്രഘോഷകര്‍ക്ക് മാസ അലവന്‍സ് നല്കുന്നതിന് പുറമെ വിശുദ്ധ നാട് തീര്‍ത്ഥാടനത്തിന് ജഗന്‍മോഹന്‍ റെഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് സാമ്പത്തികസഹായവും പ്രഖ്യാപിച്ചു . ഇതു സംബന്ധിച്ച് ഒക്ടോബര്‍ 30 ന് കൂടിയ ക്യാബിനറ്റ്, തീരുമാനം പാസാക്കി.

    വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നാല്പതിനായിരം മുതല്‍ അറുപതിനായിരം വരെ നല്കാനാണ് ഗവണ്‍മെന്റ് തീരുമാനം. മൂന്നു ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ ലഭിക്കും. തീര്‍ത്ഥാടനത്തിനുള്ള സാമ്പത്തികാവശ്യങ്ങള്‍ക്കായി 14. 22 കോടി ബഡ്ജറ്റില്‍ കണ്ടെത്തേണ്ടതായി വരും.

    മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉടന്‍ തന്നെ കുടുംബാംഗങ്ങളൊടോപ്പം ജഗന്‍ മോഹന്‍ വിശുദ്ധ നാട് സന്ദര്‍ശിച്ചിരുന്നു.

    ക്രൈസ്തവര്‍ക്ക നല്കുന്നതുപോലെ തന്നെ സാമ്പത്തികസഹായം മുസ്ലീം മതവിഭാഗത്തിന് മെക്ക സന്ദര്‍ശിക്കാനും നല്കുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!