മാംഗ്ലൂര്: കര്‍മ്മലീത്ത സഭ ഇന്ത്യയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതിന്റെ നാനൂറാം വര്‍ഷം വിവിധ പരിപാടികളോടെ കാര്‍മ്മല്‍ ഹില്ലിലെ ഇന്‍ഫന്റ് ജീസസ് ഷ്രൈനില്‍ ആഘോഷിച്ചു. മാംഗ്ലൂര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് അലോഷ്യസ് ഡിസൂസ കൃതജ്ഞതാബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കൃതജ്ഞതാബലിക്ക് ശേഷം കര്‍മ്മലീത്തക്കാരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെ വ്യക്തമാക്കുന്ന വിധത്തിലുള്ള ഡാന്‍സ്, മ്യൂസിക് പ്രോഗ്രാമുകള്‍ നടന്നു.
മാംഗ്ലൂരിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചതും ജെപ്പുവിലെ സെന്റ് ജോസഫ് സെമിനാരി ആരംഭിച്ചതും കര്‍മ്മലീത്താക്കാരാണ്. ആഘോഷപരിപാടികളില്‍ നൂറുകണക്കിന് വൈദികരും സന്യസ്തരും പങ്കെടുത്തു.