ഷില്ലോംങ്: നവംബര്‍ 10 ന് ഷില്ലോംങില്‍ നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിന് മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോ നേതൃത്വം നല്കും. ദിവംഗതനായ ആര്‍ച്ച് ബിഷപ് ജാലയ്ക്ക് നല്കിയ വാക്കുപാലിക്കാനും അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടുമാണ് കര്‍ദിനാള്‍ ബോ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാവിലെ പത്തുമണിക്ക് ദിവ്യബലി അര്‍പ്പിക്കും. ് ക്രൈസ്തവരുടെ സഹായമായ മറിയത്തിന്റെ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് .1.30 ന് ദിവ്യകാരുണ്യപ്രദക്ഷിണം ആരംഭിക്കും. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ തലവനാണ് കര്‍ദിനാള്‍ ബോ. നവംബര്‍ ഒമ്പതിന് ഇദ്ദേഹം ഷില്ലോംങില്‍ എത്തിച്ചേരും.
ആര്‍ച്ച് ബിഷപ് ജാല കാലിഫോര്‍ണിയായില്‍ വച്ച് റോഡപകടത്തിലാണ് മരണമടഞ്ഞത്.