ചെന്നൈ: നവീകരിച്ച പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ കൂദാശ മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി നിര്‍വഹിച്ചു.
ദേവാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മുപ്പത് അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ രൂപമാണ് തീര്‍ത്ഥാടകരെ ഇവിടേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് മതപീഡനം അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലാണ് ദേവാലയം.
ജനുവരി 22 ന് നടക്കുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്നുണ്ട്. 1942 ലാണ് ദേവാലയം ആദ്യമായി പണിതീര്‍ത്തത്.സലേഷ്യന്‍ വൈദികരുടെ സംരക്ഷണയിലായിരുന്നു തുടക്കം.പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികരുടെ ചുമതലയിലായി.
നിലവിലുളള ദേവാലയം 1988 ലാണ് പുതിയ രീതിയില്‍ നിര്‍മ്മിച്ച് കൂദാശ ചെയ്തത്.