Friday, January 23, 2026
spot_img
More

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ക്ക് പുതിയ കമന്ററിയുമായി ദൈവശാസ്ത്രജ്ഞര്‍

    ബാംഗ്ലൂര്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെക്കുറിച്ചുള്ള പുതിയ കമന്ററിക്ക് രൂപം നല്കാന്‍ ലോകത്തിന്റെവിവിധ ഭാഗങ്ങളിലുള്ള ദൈവശാസ്ത്രജ്ഞര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ സമ്മേളിച്ചു. നവംബര്‍ എട്ട്, ഒമ്പത് തീയതികളിലായിരുന്നു സെമിനാര്‍. 20 പേരാണ് പങ്കെടുത്തത്. അതില്‍ നാലു വനിതകളുമുണ്ടായിരുന്നു. ഫിലിപ്പൈന്‍സ്, ഹോംങ് കോംഗ്, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുക്കാനെത്തിയത്.

    സഭയുടെ നവീകരണത്തിന് കാരണമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു. 1959 ജനുവരി 25 നായിരുന്നു ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തിയത്. 1962 മുതല്‍ 1965 വരെയായിരുന്നു കൗണ്‍സില്‍. സഭ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പല നന്മകള്‍ക്കും കാരണമായിരിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ്.

    മാറിയ കാലഘട്ടത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രസക്തി സഭയെയും സമൂഹത്തെയും എങ്ങനെ ബാധിച്ചിരിക്കുന്നുവെന്നതിനെക്കുറിച്ചും പുതിയ ചിന്തകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുമാണ് സമ്മേളനം നടന്നത്.

    ആദ്യ വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത് 1869 മുതല്‍ 1970 വരെയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!