സിറിയ: കത്തോലിക്കാ വൈദികനും അര്‍മേനിയനുമായ ഫാ. ഹോവ്‌സെപ്പ് ബിഡോഹാ കൊല്ലപ്പെട്ടു. അച്ചന്റെ പിതാവും കൊല്ലപ്പെട്ടു.ഈസ്‌റ്റേണ്‍ സിറിയായിലെ ദേവാലയത്തിലേക്ക് പോകുമ്പോഴായിരുന്നു ഇരുവരും കൊല ചെയ്യപ്പെട്ടത്. ഭീകരര്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ടുപേരുടെയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊലപാതകത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിവായിട്ടില്ല. ഇന്നലെയായിരുന്നു സംഭവം.