Sunday, October 6, 2024
spot_img
More

    ടോട്ടാ പുൾക്രാ’: രൂപതാ വനിതാ ഫോറം വാർഷിക സംഗമത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു



    ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിമെൻസ് ഫോറത്തിൻറെ വാർഷിക സമ്മേളനം ‘ടോട്ടാ പുൾക്രാ’യുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പരിപാടിയുടെ കോ ഓർഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ട് MCBS ഉം രൂപത പ്രസിഡന്റ് ജോളി മാത്യുവും അറിയിച്ചു. ഡിസംബർ 7 ന് ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് രൂപതാതലസംഗമം നടക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന ഏകദിനസംഗമത്തിൽ രൂപതയുടെ എട്ടു റീജിയനുകളിനിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം വനിതകളെയാണ് പ്രതീക്ഷിക്കുന്നത്. 

    സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. എട്ടു റീജിയനുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഇരുപത്തഞ്ചു പേരടങ്ങുന്ന ഗായകസംഘമായിരിക്കും ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അന്നേദിവസം വി. കുർബാനയിൽ ഗാനങ്ങൾ ആലപിക്കുന്നത്. എല്ലാ റീജിയനുകളിൽനിന്നും വിവിധ കലാപരിപാടികൾക്കുള്ള തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടിയാണ് പരിപാടികളാരംഭിക്കുന്നത്.

    നാലാം നൂറ്റാണ്ടിൽ വിരചിതമായ ഒരു കത്തോലിക്കാ പ്രാർത്ഥനാ കീർത്തനത്തിൽ പരി. കന്യകാമറിയത്തെ വിശേഷിപ്പിച്ചിരിക്കുന്ന പദമാണ് ‘ടോട്ടാ പുൾക്രാ’. “സമ്പൂർണ്ണ സൗന്ദര്യം” എന്ന അർത്ഥത്തിലാണ് പരി. മറിയത്തെ ഇവിടെ ടോട്ടാ പുൾക്രാ എന്ന് വിളിക്കുന്നത്. ആദിമനൂറ്റാണ്ടിലെ സായാഹ്നപ്രാർത്ഥനയിൽ പരി. മറിയത്തിന്‍റെ അമലോത്ഭവത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു കീർത്തനം രചിക്കപ്പെട്ടത്. 

    ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പ്രാർത്ഥനയിലൂടെയും മറ്റു പുണ്യപ്രവർത്തനങ്ങളിലൂടെയും രൂപതയുടെ സുവിശേഷപ്രഘോഷണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്ര വളർച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതൽ വളർത്താനുമാണ് ഈ പേര് വാർഷികസമ്മേളനത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. 

    സമ്മേളനത്തിന്‍റെ സമാപനത്തിൽ, ‘ദമ്പതീ വർഷം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പഞ്ച വത്സരപദ്ധതികളിൽ മൂന്നാം ഘട്ടമായായാണ് ‘കപ്പിൾസ് ഇയർ’ എന്ന പേരിൽ രൂപത ആചരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട്ടികളുടെ വർഷവും യുവജനവർഷവും  ആചരിച്ചു വരികയായിരുന്നു. ദമ്പതീ വർഷത്തിൽ കുടുംബജീവിതത്തിന്റെ നെടുംതൂണുകളായ ദമ്പതികളെ ക്രൈസ്തവ ദാമ്പത്യ ജീവിത കാഴ്ചപ്പാടിൽ ഉറപ്പിക്കാൻ സഹായിക്കുന്ന കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യും. 

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!