ഭവനരഹിതര്‍ക്കായി വത്തിക്കാനില്‍ പുതിയ അഭയകേന്ദ്രം

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ പടിവാതില്ക്കലായി ഭവനരഹിതര്‍ക്കുവേണ്ടിയുള്ള പുതിയ അഭയകേന്ദ്രം തുറന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയാണ് ഈ അഭയകേന്ദ്രം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ ഈ നാലുനില കെട്ടിടം ഒരു സന്യാസിനി സമൂഹം ഉപയോഗിച്ചുവരികയായിരുന്നു. കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കിയുടെ കലാവിരുതാണ് അതിനെ ഇന്ന് കാണുന്നവിധത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ഇന്റീരിയറും അദ്ദേഹം ക്രമീകരിച്ചത്.

1930 ന് മുമ്പ് ഈ കെട്ടിടം palazzo migliori കുടുംബത്തിന്റേതായിരുന്നു. അവരത് വത്തിക്കാന് വില്ക്കുകയായിരുന്നു. ഇതേ പേരാണ് അഭയകേന്ദ്രത്തിന് നല്കിയിരിക്കുന്നത്. പാലസ് ഓഫ് ദ ബെസ്റ്റ് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates