അലിന്‍ഡാവോ: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബഌക്കിലെ അലിന്‍ഡാവോ കത്തോലിക്കാ ദേവാലയത്തിലും സമീപത്തെ അഭയാര്‍ത്ഥി ക്യാമ്പിലുമായി നടന്ന ആക്രമണങ്ങളില്‍ ബിഷപ്പും വൈദികനും അടക്കം നാല്പതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. അലിന്‍ഡാവോ ബിഷപ് ബ്ലെയ്‌സ് മാഡയും ഇടവകവികാരി ഫാ. സെല്സ്റ്റിനുമാണ് കൊല്ലപ്പെട്ടത്.
മെത്രാന് നേരെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. തോക്കുധാരികളുടെ മുമ്പില്‍ നിന്ന് അഭയാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ബിഷപ്പിന് വെടിയേറ്റത്.
നാല്പത്തിരണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. റോയിട്ടര്‍ പറയുന്നു.
നവംബര്‍ 15 ന് ഗറില്ലാ ആക്രമണമാണ് ഇവിടെ നടന്നത്. ക്രൈസ്തവരും മുസ്ലീമുകളും തമ്മില്‍ നിരന്തരമായ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് ഇവിടം.