മധുരൈ: തമിഴ്‌നാട്ടിലെ പാളയംകോട്ടെ രുപതയ്ക്ക് പുതിയ ഇടയനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മോണ്‍. അന്തോണിസാമി സവരി മുത്തുവാണ് നിയുക്ത ഇടയന്‍. അതേ രൂപതയിലെ തന്നെ വൈദികനാണ് ഇദ്ദേഹം.
1960 ഡിസംബര്‍ എട്ടിനാണ് ജനനം. 1987 ഏപ്രില്‍ 26 ന് വൈദികനായി അഭിഷിക്തനായി.കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം പാളയം കോട്ടെ ബിഷപ്പിന്റെ സെക്രട്ടറിയായും മൈനര്‍ സെമിനാരി പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ഡീന്‍ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.