Wednesday, October 16, 2024
spot_img
More

    കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി സഹകരിക്കാന്‍ വിസമ്മതിച്ചു, അധോതല സഭയുടെ നേതാവ് ഒളിവില്‍

    ഫുജിയാന്‍: കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി സഹകരിക്കാന്‍ വിസമ്മതിച്ച ചൈനീസ് ബിഷപ്പിനെ കാണാനില്ല. ബിഷപ് വിന്‍സെന്‍ഷ്യോ ഗുവാ ആണ് അപ്രത്യക്ഷനായിരിക്കുന്നത്. അദ്ദേഹം മിന്‍ഡോങ് രൂപതയില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് വിശ്വസിക്കുന്നത്.

    സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സഭയുമായി രജിസ്ട്രര്‍ ചെയ്യണമെന്ന ഭരണകൂടത്തിന്റെ നിര്‍ദ്ദേശം ബിഷപ് വിന്‍സെന്‍ഷ്യോ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്. ചൈനയിലെ അധോതല സഭയുടെ നേതാവായിട്ടാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ശുശ്രൂഷ പരസ്യമായി നിര്‍വഹിക്കണമെങ്കില്‍ ഗവണ്‍മെന്റില്‍ വൈദികര്‍ പേരു രജിസ്ട്രര്‍ ചെയ്യണമെന്ന് നിയമമുണ്ട്.

    എന്നാല്‍ വിന്‍സെന്‍ഷ്യോ ഇതിന് എതിരായിരുന്നു. ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധികാരികളുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റില്‍ പേരു രജിസ്ട്രര്‍ ചെയ്യാനുള്ള നിര്‍ബന്ധവും നേരിടുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലുള്ള ഗവണ്‍മെന്റില്‍ പേരു രജിസ്ട്രര്‍ ചെയ്യുന്നതിന് ഭൂരിപക്ഷം കത്തോലിക്കാ വൈദികരും വിസമ്മതം രേഖപ്പെടുത്തിയിട്ടുണ്ട്.

    ഭരണകൂടവുമായി സഹകരിക്കാത്തതിന് ഇദ്ദേഹത്തെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. റോമിന്റെ തീരുമാനങ്ങളെയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്. ചൈനയിലെ കത്തോലിക്കാസഭ വത്തിക്കാനുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അദ്ദേഹം അറസ്റ്റിനെ തുടര്‍ന്ന് പത്രപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു അധികാരികള്‍ തന്നെ കണ്ടെത്താതിരിക്കാനായി അദ്ദേഹം ഒളിവില്‍ പോയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

    മിന്‍ഡോങ് രൂപതാധ്യക്ഷനായ ഇദ്ദേഹത്തിന്റെ രൂപതയില്‍ 90000 കത്തോലിക്കരുണ്ട്. ഇതില്‍ 80000 ഓളം പേരും അണ്ടര്‍ഗ്രൗണ്ട് സഭയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!