Wednesday, October 9, 2024
spot_img
More

    അര്‍ജന്റീനയിലെ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് രണ്ടു മില്യനിലധികം ആളുകള്‍


    ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ മാര്‍ച്ച് 23 ന് നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് രണ്ടു മില്യനിലധികം ആളുകള്‍. ഗര്‍ഭിണിക്കും ഉദരത്തിലെ കുഞ്ഞിനും നിയമപരമായ സംരക്ഷണം നല്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അബോര്‍ഷനോട് നോ പറയുക. ഇതായിരുന്നു മുദ്രാവാക്യം. രാജ്യത്തെ 210 നഗരങ്ങളിലായിട്ടാണ് മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തിയത്.

    അര്‍ജന്റീനയില്‍ 70 നും 90 നും ഇടയില്‍ ആളുകള്‍ കത്തോലിക്കരാണ്. 2018 അര്‍ജന്റീനയിലെ പ്രോലൈഫ് മൂവ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അര്‍ജന്റീനിയന്‍ സെനറ്റ് ഫസ്റ്റ് ട്രിംസറ്റര്‍ അബോര്‍ഷനുള്ള ബില്‍ തള്ളിക്കളഞ്ഞത്. 16 മണിക്കൂര്‍ നീണ്ട ഡിബേറ്റിന് ശേഷമായിരുന്നു അത്.

    ബലാത്സംഗം, അമ്മയുടെ ജീവന്‍ അപകടത്തില്‍ എന്നീ സാഹചര്യങ്ങളിലൊഴികെ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിരോധിച്ചിരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!