Wednesday, October 9, 2024
spot_img
More

    ദിവ്യകാരുണ്യസ്വീകരണം കൂടുതല്‍ ഫലദായകമാകാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം


    കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് കത്തോലിക്കാസഭയിലെ ഓരോ അംഗവും ഓരോ വിശുദ്ധനോടും വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്. കാരണം മാമ്മോദീസായിലൂടെ നാം ഓരോരുത്തരും സ്വീകരിച്ചിരിക്കുന്നത് ഓരോ വിശുദ്ധ നാമധേയങ്ങളാണല്ലോ. അതുവഴി ആ വിശുദധരുമായുള്ള ഐക്യം നാം സ്ഥാപിച്ചെടുക്കുന്നു.

    അതുകൊണ്ടുതന്നെ ആ വിശുദ്ധര്‍ക്ക് നമ്മുടെ ആത്മീയവും ഭൗതികവുമായ എല്ലാകാര്യങ്ങളിലും ഇടപെടാന്‍ കഴിവുണ്ട്. ഈ പ്രത്യേക മാധ്യസ്ഥരുടെ സഹായം നമുക്കു ജീവിതത്തിന്റെ എല്ലാ അവസരങ്ങളിലും തേടാവുന്നതാണ്. പ്രത്യേകിച്ച് ദിവ്യകാരുണ്യംസ്വീകരിച്ചുകഴിയുമ്പോള്‍.

    ദിവ്യകാരുണ്യം സ്വീകരിച്ചുകഴിയുമ്പോള്‍ നാം ദൈവത്തോട്മാത്രമല്ല ഐക്യപ്പെടുന്നത്. സ്വര്‍ഗ്ഗത്തിലെ എല്ലാവിശുദ്ധരോടും കൂടിയാണ്. തന്മൂലം ദിവ്യകാരുണ്യംസ്വീകരിച്ചുകഴിഞ്ഞതിന് ശേഷം നമ്മുടെ പേരിന്റെ കാരണക്കാരായ വിശുദ്ധരോട് നാം മാധ്യസ്ഥം യാചിക്കണം. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലപ്രാപ്തിക്കും നമ്മുടെ പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയും.

    നമ്മുടെ ആത്മാവില്‍ പാപക്കറകള്‍ ഏറ്റവും കുറവായിരിക്കുന്ന അവസരമാണല്ലോ ദിവ്യകാരുണ്യ സ്വീകരണസമയം? അതുകൊണ്ട് നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക

    എന്റെ പേരിന്റെ കാരണക്കാരനായ( പേരു പറയുക) ഞാന്‍ അങ്ങയോട് പ്രത്യേകമായമാധ്യസ്ഥം ഈ നിമിഷങ്ങളില്‍ യാചിക്കുന്നു. ഞാന്‍സ്വീകരിച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിന്റെ യോഗ്യതകളാല്‍ അവിടുത്തെ വിശുദ്ധിയുടെപേരില്‍ എന്നെഎല്ലാവിധ പാപങ്ങളില്‍നിന്നും മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കണമേ. അവിടുത്തെ വിശുദ്ധിയുടെ ഒരു പങ്ക് എനിക്ക് നല്കിയാലും. ഈ ലോകത്തിന്റെ എല്ലാവിധ പാപങ്ങളില്‍ നിന്നും എന്നെ സംരക്ഷിക്കണമേ. എന്റെ മരണനേരത്തുംകൂടെയുണ്ടായിരിക്കണമേ. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!