Thursday, November 21, 2024
spot_img
More

    ഹൃദയത്തില്‍ സ്‌നേഹം നിറയാന്‍ ഉണ്ണീശോയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

    ആഗമനകാലവും ക്രിസ്തുമസും ഉണ്ണീശോയെ കൂടുതല്‍ ഗൗരവത്തിലെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ചില അവസരങ്ങളാണ്. കാരണം നമ്മെ കൂടുതലായി എളിമയും ലാളിത്യവും സ്‌നേഹവും പഠിപ്പിക്കുന്നത് ഉണ്ണീശോയാണ്. ദൈവമായിരുന്നിട്ടും അവിടുന്ന മനുഷ്യനായി നമ്മുടെ ഇടയില്‍ അവതരിച്ചു. നമ്മോടുള്ള സ്‌നേഹമായിരുന്നു അവിടുത്തെ അതിന് പ്രേരിപ്പിച്ചത്.

    അതുകൊണ്ട് തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് സ്‌നേഹം കുറഞ്ഞുപോകുമ്പോഴും സ്‌നേഹിക്കാന്‍ കഴിയാതെ പോകുമ്പോഴും നമുക്കാശ്രയിക്കാവുന്നത് ആ പുല്‍ക്കൂടിനെയാണ്. ആ പുല്‍ക്കൂട്ടില്‍ വാഴുന്ന ഉണ്ണീശോയെയാണ്. സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവരും സ്‌നേഹം നല്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ണീശോയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം.

    എന്റെ ആത്മാവിന്റെ വിമോചകാ, ഏറ്റവും മഹത്വമേറിയവനേ അവിടുത്തെ ഞാനിതാ താണുവണങ്ങുന്നു. ലോകത്തോടുള്ള സ്‌നേഹത്താല്‍ നീ ഞങ്ങളെ രക്ഷിക്കാനായി ഞങ്ങളുടെയിടയില്‍ വന്നു പിറന്നു. പക്ഷേ ഞങ്ങളാവട്ടെ ഹൃദയത്തില്‍ അനുനിമിഷം സ്‌നേഹത്തിന്റെ മരണം അനുഭവിക്കുന്നു.

    ഞങ്ങളുടെ ഹൃദയത്തില്‍ സനേഹം നിറയ്ക്കണമേ. നിന്നെ സ്‌നേഹിക്കാന്‍ കഴിയുമ്പോള്‍ മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയുമെന്ന് ഞങ്ങളറിയുന്നു. അതിനാല്‍ നിന്നോടുള്ള സ്‌നേഹത്താല്‍ ഞങ്ങളെ വളര്‍ത്തണമേ. പരസ്‌നേഹചൈതന്യത്താല്‍ ഞങ്ങളുടെ ജീവിതത്തെ കൂടുതല്‍ ജ്വലിപ്പിക്കണമേ.

    നിന്റെ പൂല്‍ക്കൂടിന് മുമ്പില്‍ നില്ക്കുമ്പോള്‍ നിനക്ക് ഇഷ്ടമില്ലാത്തതെല്ലാം ഞങ്ങളില്‍ നിന്ന് അകന്നുപോകട്ടെ. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!