വാൽത്താംസ്റ്റോ: ഔര്‍ ലേഡി ആന്‍റ് സെന്‍റ് ജോര്‍ജ് ദേവാലയത്തിൽ എല്ലാ ബുധനാഴ്ചയും മരിയൻ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി യുകെ യിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിശ്വാസികള്‍ ഇവിടെയെത്തുന്നു.
കുമ്പസാരത്തോടെ തുടങ്ങുന്ന മരിയൻ ദിന ശുശ്രൂഷയില്‍ ജപമാല, വിശുദ്ധ കുർബാന, നിത്യസഹായമാതാവിന്റെ നൊവേന, എണ്ണ നേർച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉണ്ടായിരിക്കും സഭാവിശ്വാസികൾ ദൈവസന്നിധിയിൽ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങൾ സമർപ്പിക്കുകയും അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികൾ തങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലുള്ള വിശ്വാസികൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ടവരാണ്.